എ.​കെ. തെ​യ്യോ​ന്‍ ച​ര​മദി​നാ​ച​ര​ണം
Tuesday, November 30, 2021 12:26 AM IST
പേ​രാ​മ്പ്ര: എ.​കെ. തെ​യ്യോ​ൻ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെട്ട​ ജ​ന​ങ്ങ​ളു​ടെ നേ​താ​വും പോ​രാ​ളി​യു​മാ​യി​രു​ന്നു​വെ​ന്ന് ജ​ന​താ​ദ​ൾ (എ​സ് ) സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മാ​ത്യൂ ടി.തോ​മ​സ് എം​എ​ൽ​എ.​സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി​രു​ന്ന എ.​കെ. തെ​യ്യോ​ന്‍റെ ച​ര​മ ദി​നാ​ച​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തോ​മ​സ്.​ഇ​ന്ത്യ​യി​ലെ വ​ർ​ഗീ​യ മു​ത​ലാ​ളി​ത​ത്വ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ ഇ​റ​ക്കാ​ൻ ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ ഏ​കീ​ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ച​ന്ദ്ര​ൻ നൊ​ച്ചാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.