സ്വ​ർ​ണ​ക്ക​ട​ത്തുപ്ര​തി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് മ​റി​ക​ട​ന്നെ​ത്തി​യ വ​ഴി തേ​ടി പോ​ലീ​സ്
Friday, October 22, 2021 12:35 AM IST
കോ​ഴി​ക്കോ​ട് : കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പു​റ​പ്പെ​ടു​വി​ക്കു​ന്ന ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഭേ​ദി​ച്ച് ക്രി​മി​ന​ല്‍ സം​ഘം വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍ . സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര -സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.
നാ​ലു വ​ര്‍​ഷം മു​മ്പു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ന് കീ​ഴി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്‌​ഐ​ടി) പ്ര​തി​ചേ​ര്‍​ത്ത കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് ലു​ക്കൗ​ട്ടി​ലെ പ്ര​തി വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ വ​ഴി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. പ്ര​തി വി​ദേ​ശ​ത്താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് എ​സ്‌​ഐ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നി​ട്ടും പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​താ​ണ് എ​സ്‌​ഐ​ടി​യെ ഞെ​ട്ടി​ച്ച​ത്. നേ​ര​ത്തെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) കോ​ഫേ​പോ​സ ചു​മ​ത്തി​യ പ്ര​തി​ക​ള്‍ നാ​ട്ടി​ല്‍ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.
ഫോ​ട്ടോ​യു​ള്‍​പ്പെ​ടെ പാ​സ്‌​പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ളും ആ​ധാ​ര്‍​കാ​ര്‍​ഡ് ന​മ്പ​റു​ക​ളും സ​ഹി​തം പു​റ​പ്പെ​ടു​വി​ക്കു​ന്ന ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഭേ​ദി​ച്ച് രാ​ജ്യ​ത്തി​ന​ക​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും തു​റ​മു​ഖ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​തി​ക​ള്‍​ക്ക് പു​റ​ത്തെ​ത്താ​ന്‍ ക​ഴി​യാ​റി​ല്ല. എ​ന്നാ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ എ​ല്ലാ നി​യ​മ​ങ്ങ​ളും ക​ട​ന്ന് നാ​ട്ടി​ല്‍ എ​ത്തു​ന്നു​ണ്ട്.
ക​ള്ള​പ്പ​ണ​വും ഹ​വാ​ല​യും നി​യ​ന്ത്രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അ​തി​സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ക​ള്ള​ക്ക​ട​ത്തു​കാ​ര്‍ നേ​പ്പാ​ള്‍ വ​ഴി​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക​ള്‍ തി​രി​യു​ന്ന പ്ര​തി​ക​ളും നാ​ട്ടി​ലെ​ത്താ​ന്‍ ഇ​തേ മാ​ര്‍​ഗം ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് മ​ല​യാ​ളി​ക​ള്‍ എ​ത്തി​യി​രു​ന്നു. വി​ദേ​ശ​ത്തേ​ക്കും പോ​യ​വ​രു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് എം​ബ​സി എ​ന്ന പേ​രി​ലാ​യി​രു​ന്നു വ്യാ​ജ​പാ​സ്‌​പോ​ര്‍​ട്ട് നി​ര്‍​മി​ക്കു​ന്ന സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. മ​റ്റൊ​രാ​ളു​ടെ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ പ്ര​തി എ​ത്തി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ കു​റി​ച്ചും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.