ക​ക്ക​യം ഡാം ​റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, October 20, 2021 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ നാ​ളു​ക​ളി​ലെ ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ത്തി​ലും പാ​ടെ​ത​ക​ർ​ന്ന ക​ക്ക​യം ഡാം ​റോ​ഡ് എ​ത്ര​യും വേ​ഗം ന​വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ക​രൂ​ൽ - ക​ക്ക​യം ഡാം ​റോ​ഡ് ആ​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ ​റോ​ഡ് പു​തു​ക്കി പ​ണി​യു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത് വ​കു​പ്പ് അ​നാ​സ്ഥ കാ​ണി​ക്കു​ക​യാ​ണ്.
റോ​ഡി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ത​യാ​റാ​ക്കു​കയും ഫ​ണ്ട് ക​ണ്ടെ​ത്തു​കയും വേ​ണം. ടൂ​റി​സം സു​ഖ​മ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ത്ര​യും വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ബേ​ബി തേ​ക്കാ​ന​ത്ത്, ജോ​സ് വെ​ളി​യ​ത്ത്, ജേ​ക്ക​ബ് ഒ​ഴു​ക​യി​ൽ, രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.