പൂ​ഴി​ത്തോ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് സി​പി​എം വാ​ർ​ഡ് അം​ഗ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ്
Tuesday, September 28, 2021 12:16 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ലി​ലെ (പൂ​ഴി​ത്തോ​ട് ) അം​ഗം സി​പി​എ​മ്മി​ലെ സി.​കെ. ശ​ശി​യു​ടെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി രം​ഗ​ത്ത്. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും കോ​ൺ​ഗ്ര​സി​നെ ത​ഴ​യു​ക​യാ​ണെ​ന്നാ​ണു പ​രാ​തി​യു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പൂ​ഴി​ത്തോ​ട്ടി​ൽ ചേ​ർ​ന്ന വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ൽ വാ​ർ​ഡ് അം​ഗ​ത്തി​നെ​തി​രെ പ​രാ​തി പ്ര​വാ​ഹ​മാ​യി​രു​ന്നു.
കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ ഒ​രാ​ൾ​പോ​ലും അ​യ​ൽക്കൂട്ട​ങ്ങ​ളി​ൽ ഇ​ല്ല. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കി​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് രാ​വി​ലെ പ​ഞ്ചാ​യ​ത്തം​ഗം വി​ളി​ച്ചു കൂ​ട്ടു​ന്ന സ്ഥ​ല​ത്ത് കൂ​ട്ട​ത്തോ​ടെ എ​ത്തി പ​ഞ്ചാ​യ​ത്ത​ഗ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്ര​മെ പ​ണി​ക്കി​റ​ങ്ങാ​വൂ​യെ​ന്ന നി​ബ​ന്ധ​ന​യും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​വാ​നും ക​ൺ​വ​ൻ​ഷ​നി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​നു പ​രാ​തി​യും ന​ൽ​കും. കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ അ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ, ജോ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാം വാ​ർ​ഡ് അം​ഗം ലൈ​സ ജോ​ർ​ജ്, മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​സ് പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് ജോ​ൺ, ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, ബേ​ബി കു​ബ്ലാ​നി​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.