ഡോ. മിഥുന്‍ പ്രേംരാജിനു സിവില്‍ സര്‍വീസ് പരീക്ഷയിൽ 12 -ാം റാങ്ക്
Saturday, September 25, 2021 1:07 AM IST
വ​ട​ക​ര: അ​ഞ്ചാ​മ​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് വ​ട​ക​ര​യി​ലെ ഡോ. ​മി​ഥു​ന്‍ പ്രേം​രാ​ജ് സി​വി​ല്‍ സ​ര്‍​വീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. 2015 ല്‍ ​മെ​ഡി​സി​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഐ​എ​എ​സ് ആ​യി​രു​ന്നു മ​ന​സി​ല്‍. മു​മ്പ​ത്തെ നാ​ല് ശ്ര​മ​ങ്ങ​ളി​ല്‍ മൂ​ന്ന് ത​വ​ണ ഇ​ന്‍റ​ര്‍​വ്യൂ ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ഏ​റെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​യ​തി​ല്‍ ആ​ശ്വാ​സ​വും സ​ന്തോ​ഷ​വു​മു​ണ്ട​ന്ന് മി​ഥു​ന്‍ പ്രേം​രാ​ജ് പ​റ​ഞ്ഞു. ഓ​ൾ ഇ​ന്ത്യ ലെ​വ​ലി​ൽ 12-ാം റാ​ങ്കാ​ണ് മി​ഥു​ൻ ക​ര​സ്ഥ​മാ​ക്കി​യ​ത്.
വ​ട​ക​ര​യി​ലെ പ്ര​ശ​സ്ത ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ മു​നി​സി​പ്പ​ല്‍ പാ​ര്‍​ക്കി​നു സ​മീ​പം ഡോ. ​പ്രേം​രാ​ജി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ് മി​ഥു​ന്‍. സ​ഹോ​ദ​രി അ​ശ്വ​തി പ്രേം​രാ​ജും ഡോ​ക്ട​റാ​ണ്. പോ​ണ്ടി​ച്ചേ​രി ജി​പ്മ​റി​ല്‍ നി​ന്ന് എം​ബി​ബി​എ​സ് നേ​ടി​യ ശേ​ഷം ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍​ത്തി​ല്‍ നി​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ല്‍ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി. സി​വി​ല്‍ സ​ര്‍​വീ​സി​നു പ​രി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​രാ​ര്‍ പ്ര​കാ​രം കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലും വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഡോ​ക്ട​റാ​യി കു​റ​ച്ചു​കാ​ലം ജോ​ലി ചെ​യ്തു.
സി​വി​ല്‍ സ​ര്‍​വീ​സ് അ​ഭി​മു​ഖ​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നു​മു​മ്പ് ഈ ​വ​ര്‍​ഷം ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി നോ​ക്കി. സി​വി​ല്‍ സ​ര്‍​വീ​സ് ത​യ്യാ​റെ​ടു​പ്പു​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഐ​എ​എ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​നെ​യാ​ണ് മി​ഥു​ന്‍ പ്രേം​രാ​ജ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ച്ച​ത്.