വി​ജ​യ​നും കു​ടും​ബ​ത്തി​നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, September 24, 2021 1:00 AM IST
മു​ക്കം: സൗ​ഹൃ​ദ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി റു​ഖി​യ​യു​ടെ കാ​രു​ണ്യ​ത്ത​ണ​ലി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന വി​ജ​യ​ൻ-​ശ്യാ​മ​ള ദ​മ്പ​തി​ക​ൾ​ക്ക് വീ​ടൊ​രു​ങ്ങു​ന്നു. പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ​കൊ​ണ്ട് മ​റ​ച്ചു​ണ്ടാ​ക്കി​യ ഷെ​ഡി​ൽ ക​ഴി​യു​ന്ന കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ള​രി​ക്ക​ണ്ടി​യി​ൽ വി​ജ​യ​നും ഭാ​ര്യ​ക്കും വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും സ്നേ​ഹ​മ​ന​സാ​ലാ​ണ് വീ​ടു​പ​ണി​യാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.
ഭൂ​മി​വാ​ങ്ങാ​ൻ ലൈ​ഫ്ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച തു​ക എ​ങ്ങു​മെ​ത്ത​താ​യി​രു​ന്നു ഇ​വ​രു​ടെ അ​വ​സാ​ന​ത്തെ പ്ര​തി​സ​ന്ധി. പോ​രാ​യ്ക​യു​ള്ള തു​ക യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ൽ​കി സ്ഥ​ലം വാ​ങ്ങി​ക്കൊ​ടു​ക്കു​മെ​ന്നും സ്ഥ​ലം ക​ണ്ടെ​ത്തി​യ​താ​യും വാ​ർ​ഡ് അം​ഗം കു​ഞ്ഞാ​ലി മ​മ്പാ​ട്ട് പ​റ​ഞ്ഞു.ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ൻ കു​ന്നു​മ്മ​ൽ, ഷി​മി​ൽ, അ​ഭി​ജി​ത്, അ​ർ​ജു​ൻ, ഹാ​ഷി​ർ, ആ​സി​ഫ്, വി​ഷ്ണു​ദേ​വ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഇ​വ​ർ​ക്ക്സ​ഹാ​യം ഉ​റ​പ്പു ന​ൽ​കി.