മൊ​ബൈ​ല്‍ ക​ട കു​ത്തിത്തുറ​ന്നു മോ​ഷ​ണം പ്ര​തി അ​റ​സ്റ്റി​ല്‍
Tuesday, September 21, 2021 1:54 AM IST
നാ​ദാ​പു​രം:​ ക​ല്ലാ​ച്ചി​യി​ല്‍ മൊ​ബൈ​ല്‍ ക​ട കു​ത്തി തു​റ​ന്ന് പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍.​ക​ല്ലാ​ച്ചി മ​ല​യി​ല്‍ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ ഹ​രി​ദാ​സ​ന്‍ (22)നെ​യാ​ണ് നാ​ദാ​പു​രം സി ​ഐ ഫാ​യി​സ് അ​ലി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.​
ശ​നി​യാ​ഴ്ച്ച​യാ​ണ് ക​ല്ലാ​ച്ചി മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ എ​ട​ച്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ല്‍ ഷോ​പ്പി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് 5000 രൂ​പ മോ​ഷ്ടി​ച്ച​ത്.​സം​ഭ​വ​ത്തി​ന് ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് ക​ട​ന്ന പ്ര​തി ക​ല്ലാ​ച്ചി​യി​ലെ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​ല്ലാ​ച്ചി ബ​സ്സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​എ​സ്ഐ ​എം.​ശ്രീ​കു​മാ​ര്‍,അ​ഡി എ​സ് ഐ ​മോ​ഹ​ന​ന​ന്‍ കു​മ്മ​ങ്കോ​ട്,എ ​എ​സ് ഐ ​മാ​രാ​യ ഹ​രി​ദാ​സ​ന്‍ മ​ണ്ണ് ക​ണ്ടി.​ മ​നോ​ജ് രാ​മ​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.