‘കെ​ഞ്ചി​ര’ ചി​ങ്ങം ഒ​ന്നുമു​ത​ൽ ആ​ക്‌​ഷ​ൻ ഒ​ടി​ടി​യി​ൽ
Tuesday, August 3, 2021 1:48 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള​യി​ലും കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര​മേ​ള​യി​ലും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ‘കെ​ഞ്ചി​ര’ എ​ന്ന സി​നി​മ ചി​ങ്ങം ഒ​ന്നി​ന് ഒ​ടി​ടി​യി​ലൂ​ടെ റി​ലീ​സ്ചെ​യ്യു​മെ​ന്ന് പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ലെ പ​ണി​യ സ​മൂ​ഹ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ചി​ത്രം നേ​ര് ഫി​ലിം​സും മ​ങ്ങാ​ട്ട് ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് നി​ർ​മി​ച്ചു മ​നോ​ജ് കാ​ന​യാ​ണ് എ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
17 ന് ​ആ​ക്ഷ​ൻ ഒ​ടി​ടി​യി​ൽ പ്ര​ഥ​മ ചി​ത്ര​മാ​യി​ട്ടാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. ട്രെ​യ്‌​ല​ർ റ​സൂ​ൽ പൂ​ക്കു​ട്ടി അ​ഞ്ചി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്യും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​വി​ധാ​യ​ക​ൻ മ​നോ​ജ് കാ​ന, അ​ഭി​നേ​താ​ക്ക​ളാ​യ വി​നു​ഷ ര​വി, കെ.​വി.​ച​ന്ദ്ര​ൻ ,വി​നു കു​ഴി​ഞ്ഞ​ങ്ങാ​ട്, നേ​ര് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ.​പ്രി​യേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.