ബം​ഗ​ളൂ​രുവിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലയാളി വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, July 27, 2021 1:52 AM IST
കൊ​യി​ലാ​ണ്ടി: ബം​ഗ​ളൂ​രുവിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. വൈ​റ്റ്ഫീ​ൽ​ഡി​ൽ സ്കൂ​ട്ട​റും ബി​എം​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​യി​ലാ​ണ്ടി ബീ​ച്ച് റോ​ഡ് മ​ർ​ക്കു​റി വീ​ട്ടി​ൽ റ​ഷീ​ദ് ത​ങ്ങ​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മ​ബി​നാ​ൻ (16) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ നിം​ഹാ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

ലിം​ഗ​രാ​ജ​പു​രം ജ്യോ​തി ഹൈ​സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു മു​ഹ​മ്മ​ദ് മ​ബി​നാ​ൻ. ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്ന കു​ടും​ബം മു​ഹ​മ്മ​ദ് മ​ബി​നാ​ന്‍റെ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം ത​യാ​റാ​ക്കി​വച്ച​ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വൈ​റ്റ് ഫീ​ൽ​ഡി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. മാ​താ​വ്: ഷ​രീ​ഫ ബീ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹാ​ദ്, ഹ​ന്ന​ത്ത് ബീ​വി, ഹ​ന്ന.