ത​ട​സം നീ​ങ്ങി; വെ​സ്റ്റ്ഹി​ൽ മി​ലി​ട്ട​റി ബാ​ര​ക്സ് സ​മീ​പ​വാ​സി​ക​ൾ ആ​ശ്വാ​സ​ത്തി​ൽ
Wednesday, June 23, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ട്ടി​രു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വെ​സ്റ്റ്ഹി​ൽ മി​ലി​ട്ട​റി ബാ​ര​ക്സി​ന്‍റെ സ​മീ​പ​വാ​സി​ക​ൾ. മി​ലി​ട്ട​റി ബാ​ര​ക്സി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സെ​ന്‍റ് മൈ​ക്കി​ൾ​സ് ച​ർ​ച്ചി​നും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും സൈ​ന്യ​ത്തി​ന്‍റെ എ​ൻ​ഒ​സി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​യി​രു​ന്നു ഇ​വ​രെ കു​ഴ​ക്കി​യി​രു​ന്ന​ത്.
ഇ​നി​മു​ത​ൽ 2019-ലെ ​കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ​ച്ച​ട്ട​മ​നു​സ​രി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബാ​ര​ക്സി​നു ചു​റ്റും പ​ത്തു​മീ​റ്റ​ർ പ​രി​ധി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നു സൈ​ന്യ​ത്തി​ന്‍റെ എ​ൻ​ഒ​സി ആ​വ​ശ്യ​മി​ല്ല. നൂ​റു മീ​റ്റ​ർ പ​രി​ധി​ക്ക​പ്പു​റ​ത്തു മാ​ത്ര​മാ​യി​രു​ന്നു മി​ലി​ട്ട​റി ബാ​ര​ക്സ് എ​ൻ​ഒ​സി ന​ൽ​കി​യി​രു​ന്ന​ത്. 16മീ​റ്റ​റി​ൽ അ​ധി​കം ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് 500 മീ​റ്റ​ർ പ​രി​ധി​യും ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ട​വ​റു​ക​ൾ​ക്ക് 200 മീ​റ്റ​ർ പ​രി​ധി​യു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
അ​തീ​വ നി​യ​ന്ത്ര​ണ മേ​ഖ​ല​യ​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ള കെ​ട്ടി​ട​നി​ർ​മാ​ണ​ച്ച​ട്ട​മ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണം മ​തി​യെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​റു​ടെ നേൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. എം​പി​മാ​രാ​യ എ​ള​മ​രം ക​രീം, എ.​കെ. രാ​ഘ​വ​ൻ, എം.​വി. ശ്രേ​യാം​സ്കു​മാ​ർ, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ, മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​വി.​ജോ​ർ​ജ്, മി​ലി​ട്ട​റി ക്യാ​ന്പ് മേ​ധാ​വി​ക​ൾ, കൗ​ൺ​സി​ല​ർ​മാ​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു.
2011ലെ ​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ലി​ട്ട​റി മേ​ധാ​വി​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​വേ​ണ്ടി വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ രേ​ഖ​ക​ളി​ൽ വ​ന്ന കാ​ലോ​ചി​ത മാ​റ്റ​മ​നു​സ​രി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​നു​മ​തി വേ​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ രൂ​പീ​ക​രി​ച്ച എ​ൻ​ഒ​സി ഡി​ഫ​ൻ​സ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളു​ടെ വാ​ദം മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​യി​രു​ന്നു യോ​ഗ തീ​രു​മാ​നം. തു​ട​ർ​ന്നാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ജ​ണ്ട​യ്ക്ക് കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.