ടാ​റിം​ഗ് ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം റോ​ഡ് പൊ​ളി​ഞ്ഞു; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Wednesday, June 23, 2021 12:23 AM IST
മു​ക്കം: ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി ഒ​രാ​ഴ്ച​ക്ക​കം റോ​ഡ് പൊ​ളി​ഞ്ഞു. മു​ക്കം ന​ഗ​ര സ​ഭ​യി​ലെ ഡി​വി​ഷ​ൻ 25 ൽ ​പെ​ട്ട വാ​ഴ​ക്കു​ഴി​യി​ൽ വെ​സ്റ്റ് മ​ണാ​ശേ​രി റോ​ഡാ​ണ് പൊ​ട്ടി​പൊ​ളി​ഞ്ഞ​ത്. 2020 -2021 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡാ​ണി​ത്.
ആ​വ​ശ്യ​ത്തി​ന് ടാ​റും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​തെ ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ് റോ​ഡി​ന്‍റെ ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് വെ​സ്റ്റ് മ​ണാ​ശേ​രി ഡി​വി​ഷ​ൻ ക​മ്മി​റ്റി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സൈ​ബ​ര്‍ പാ​ര്‍​ക്കി​ല്‍ 1,631 പേ​ര്‍​ക്ക്
വാ​ക്‌​സി​ന്‍ ന​ല്‍​കി

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ സൈ​ബ​ർ പാ​ര്‍​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് വി​വി​ധ ഐ​ടി ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി ന​ട​ത്തി​യ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ല്‍ 1631 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി. എം.​കെ. രാ​ഘ​വ​ന്‍ എം​പി വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന വി​ളം​ബ​ര ജാ​ഥ

കു​റ്റ്യാ​ടി: വി​ദ്യാ​ല​യ​ങ്ങ​ൾ സാം​സ്കാ​ര​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളാ​ണെ​ന്നും ന​ല്ല ബ​ന്ധ​ങ്ങ​ളെ വ​ള​ർ​ത്തി ഉ​ന്ന​തി​ക​ളി​ലേ​യ്ക്ക് എ​ത്താ​നു​ള്ള സാ​മൂ​ഹ്യ അ​ടി​ത്ത​റ ഉ​ണ്ടാ​കു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്നും എ​ഴു​ത്ത് കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ എം.​എ. ഷ​ഹ​നാ​സ് പ​റ​ഞ്ഞു.
കു​റ്റ്യാ​ടി എം​ഐ​യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ "ഇ​മ്മി​ണി ബ​ല്യ വാ​യ​ന' ഹോം ​ലൈ​ബ്ര​റി വി​ളം​ബ​ര ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ച​ട​ങ്ങി​ൽ കെ. ​പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.