കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യം നൽകുന്നു
Tuesday, June 22, 2021 12:22 AM IST
കോ​ഴി​ക്കോ​ട്: ലേ​ബ​ര്‍ വെ​ല്‍​ഫ​യ​ര്‍ ഫ​ണ്ട് ബോ​ര്‍​ഡി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ (മേ​ജ​ര്‍ ഫാ​ക്ട​റി, മൈ​ന​ര്‍ ഫാ​ക്ട​റി സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ക​മ്പ​നി, മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​മ​ല്ലാ​ത്ത മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​സ്പി​റ്റ​ലു​ക​ള്‍) തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 1,000 രൂ​പ കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു.
ഈ ​ബോ​ര്‍​ഡി​ല്‍ അം​ശ​ദാ​യം ഒ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്ഥാ​പ​ന ഉ​ട​മ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ www. labour welfarefund.in വെ​ബ്സൈ​റ്റ് വ​ഴി അ​പ്ലോ​ഡ് ചെ​യ്യ​ണം.
ഫോ​ണ്‍ : 0495 2372480, 6282545258.

വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ്

കോ​ഴി​ക്കോ​ട്: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളാം​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ച​ര്‍​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് കു​ഴി​മ​റ്റം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക​യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി കി​ഴ​ക്കേ​ഭാ​ഗം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ബേ​ബി മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​ജി. അ​ല​ക്‌​സാ​ണ്ട​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഡോ. ​അ​ല്‍​ഫോ​ണ്‍​സാ മാ​ത്യൂ, ഇ​ട​വ​ക യൂ​ണി​റ്റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.