നീ​ന്ത​ലി​ൽ വി​സ്മ​യം തീ​ർ​ത്ത മൂ​ന്നു വ​യ​സു​കാ​രി​യെ മു​ക്കം അ​ർ​ബ​ൻ സൊ​സൈ​റ്റി അ​ഭി​ന​ന്ദി​ച്ചു
Saturday, June 5, 2021 12:08 AM IST
മു​ക്കം: കേ​ര​ള​മാ​കെ ച​ർ​ച്ച ചെ​യ്ത മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ഞ്ഞു നീ​ന്ത​ൽ താ​ര​ത്തി​ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. മൂ​ന്നു വ​യ​സു​കാ​രി റ​ന പു​ഴ​യി​ൽ നീ​ന്തു​ന്ന വാ​ർ​ത്ത വൈ​റ​ൽ ആ​യ​തോ​ടെ​യാ​ണ് നി​ര​വ​ധി പേ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്.
കൊ​ച്ചു കു​ട്ടി​യെ പു​ഴ​യി​ൽ കൊ​ണ്ട് പോ​കാ​ൻ കാ​ണി​ച്ച ധൈ​ര്യ​ത്തി​ന് റ​ന​യു​ടെ വ​ലി​യു​മ്മ​യെ​യും നി​ര​വ​ധി പേ​ർ അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്. ലി​ന്‍റൊ ജോ​സ​ഫ് എം​എ​ൽ​എ ഫോ​ൺ വ​ഴി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.
വൈ​റ​ൽ ആ​യ വി​ഡി​യോ എം​എ​ൽ​എ യു​ടെ ഫെ​യ്സ് ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ക്കം അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​ന​ക്ക് സൈ​ക്കി​ളും വാ​ങ്ങി ന​ൽ​കി.