പു​തു​ക്കി​യ ബ​ജ​റ്റി​ലും കോ​ഴി​ക്കോ​ടി​നെ ത​ഴ​ഞ്ഞു: എം.​കെ. രാ​ഘ​വ​ൻ എം​പി
Saturday, June 5, 2021 12:08 AM IST
കോ​ഴി​ക്കോ​ട്: 2021 ജ​നു​വ​രി​യി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന് ശേ​ഷം ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് അ​വ​ത​രി​പ്പി​ച്ച പു​തു​ക്കി​യ ബ​ജ​റ്റി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ഴി​ക്കോ​ടി​നെ ത​ഴ​ഞ്ഞെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ജ​ന​ത ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച മാ​നാ​ഞ്ചി​റ- വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ൽ ബ​ജ​റ്റ് ക​ടു​ത്ത നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്.
ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം, മൊ​ബി​ലി​റ്റി ഹ​ബ്, മാ​ങ്കാ​വ്, ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പ്പാ​ല​ങ്ങ​ൾ, പാ​വ​ങ്ങാ​ട് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് തു​ട​ങ്ങി സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ ജി​ല്ല നി​ര​ന്ത​രം മു​ന്നോ​ട്ട് വ​ച്ച പ​ദ്ധ​തി​ക​ള്‍ ഒ​ന്നി​ലും ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ല്ല. കോ​ഴി​ക്കോ​ടി​ന്‍റെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ ലൈ​റ്റ് മെ​ട്രോ​യു​ടെ കാ​ര്യ​ത്തി​ലും ഇ​തേ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്.
യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഫ​ണ്ട​നു​വ​ദി​ച്ച് പാ​വ​ങ്ങാ​ട് മേ​ൽ​പ്പാ​ലം യ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ന് ഫ​ണ്ട് വ​ക​യി​രു​ത്താ​ത്തി​നാ​ൽ മേ​ൽ​പ്പാ​ലം ഇ​പ്പോ​ഴും നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ക​യാ​ണ്.
ക​രി​പ്പൂ​ര്‍ വി​മാ​ന ദു​ര​ന്ത​ത്തി​ന് ശേ​ഷം വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നെങ്കിലും ബ​ജ​റ്റി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നോ പാ​ത ന​വീ​ക​ര​ണ​ത്തി​നോ ഫ​ണ്ട് നീ​ക്കി​വ​ച്ച​താ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു.