ജി​ല്ല​യി​ൽ 1133 പേ​ർ​ക്ക് കോ​വി​ഡ്: രോ​ഗ​മു​ക്തി 1230
Saturday, June 5, 2021 12:08 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1133 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് പോ​സി​റ്റി​വാ​യി.
16 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ർ​ക്കം വ​ഴി 1115 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 10,173 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1230 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. 11.38 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 16371 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.