ത​ക​ർ​ച്ച നേ​രി​ടു​ന്ന വ​ഴി​ക്ക​ട​വ് പാ​ലം ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Saturday, June 5, 2021 12:08 AM IST
തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണം ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മു​ൻ എം​എ​ൽ​എ​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത ഈ ​പാ​ലം ഇ​തു​വ​രെ​യും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല.
പാ​ല​ത്തി​നും അ​പ്രോ​ച്ച് റോ​ഡി​നും ഇ​പ്പോ​ൾ കാ​ണ​പ്പെ​ടു​ന്ന വി​ള്ള​ൽ ഉ​ട​ൻ​ത​ന്നെ അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ പ​രി​പാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ ആ​ച്ച​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യു.​സി. അ​ജ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ർ​ജു​ൻ ബോ​സ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ നെ​ടും​ക​ല്ലേ​ൽ, ലി​ബി​ൻ അ​മ്പാ​ട്ട്, സ​ലീം സു​ൽ​ത്താ​ൻ, നി​ഖി​ൽ തെ​ങ്ങും മൂ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.