"ഞ​ങ്ങ​ളും കൂ​ടെ​യു​ണ്ട്' പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി ച​ക്കി​ട്ട​പാ​റ സ്‌​കൂ​ളും
Saturday, June 5, 2021 12:08 AM IST
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ൻ​തു​ണ ന​ൽ​കി ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളും. ഞ​ങ്ങ​ളും കൂ​ടെ​യു​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ, പി​പി​ഇ കി​റ്റ്, സാ​നി​റ്റൈ​സ​ർ, എ​ൻ -95 മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു​വി​ൽ നി​ന്ന് കി​റ്റ് ഏ​റ്റു​വാ​ങ്ങി. ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഇ.​എം. ശ്രീ​ജി​ത്ത്, അ​ധ്യാ​പി​ക കെ.​ജെ. ഏ​ലി​യാ​മ്മ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.