പുല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ‌ ഹൈ​സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Saturday, June 5, 2021 12:08 AM IST
തി​രു​വ​മ്പാ​ടി: എ​ട്ടാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ൺ​ലൈ​ൻ ഗൂ​ഗി​ൾ മീ​റ്റ് സം​ഘ​ടി​പ്പി​ച്ച് പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ. ച​ട​ങ്ങ് തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി ഗാ​ന​ര​ച​യി​താ​വും പ്ര​ഭാ​ഷ​ക​നും ഗാ​യ​ക​നു​മാ​യ കൂ​മ്പാ​റ ബേ​ബി പ​ങ്കെ​ടു​ത്തു.
ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ്, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി നീ​ണ്ടു​കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജു ഇ​മ്മാ​നു​വേ​ൽ, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്സി മൈ​ക്കി​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ആ​ന്‍റ​ണി, ബീ​നാ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ൺ​ലൈ​ൻ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തി.