പ​രി​സ്ഥി​തി ദി​നാ​ച​ര​ണം: വൃ​ക്ഷത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, June 5, 2021 12:08 AM IST
താ​മ​ര​ശേ​രി: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ക​മ്മ്യൂ​ണി​റ്റി പ്രോ​ജ​ക്ടാ​യ 'എ​ന്‍റെ മ​രം എ​ന്‍റെ സ്വ​പ്നം' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ളേ​റ്റി​ല്‍ എം​ജെ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​സ്പി​സി യൂ​ണി​റ്റ് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ടു​ന്ന​തി​നാ​യി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
ജി​സം ഫൗ​ണ്ടേ​ഷ​ന്‍ ന​ട​ത്തി​യ വൃ​ക്ഷ തൈ ​പ​രി​പാ​ല​ന മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വൃ​ക്ഷ തൈ ​പ​രി​പാ​ലി​ച്ച​തി​നു​ള്ള ഹ​രി​ത പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത് എം​ജെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി യു​ണി​റ്റി​നാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ടു​വ​ള്ളി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ദാ​മോ​ദ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.
സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എ​ന്‍.​എ. വ​ഹീ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് കു​മാ​ര്‍, പി.​ടി. മു​ഹ​മ്മ​ദ് യാ​സി​ര്‍, സി.​പി. സ​ജീ​ര്‍, മു​ഹ​മ്മ​ദ് ബാ​പ്പു, ത​മ്മീ​സ് അ​ഹ​മ്മ​ദ്, റ​മീ​സ് ചു​ഴ​ലി​ക്ക​ര, അ​ജ്‌​നാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.