മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം; താ​ലൂ​ക്ക് എ​മ​ര്‍​ജ​ന്‍​സി ഓ​പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു
Saturday, June 5, 2021 12:08 AM IST
താ​മ​ര​ശേ​രി: മ​ഴ​ക്കാ​ല പൂ​ര്‍​വ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന താ​ലൂ​ക്ക് എ​മ​ര്‍​ജ​ന്‍​സി ഓ​പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. ര​ണ്ടു ക്ല​ര്‍​ക്കു​മാ​രും ഒ​രു ഡ്രൈ​വ​റും 24 മ​ണി​ക്കൂ​റും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ന്‍റ​റാ​ണ് തു​ട​ങ്ങി​യ​ത്.
ഇ​തി​നാ​യി ചേ​ര്‍​ന്ന താ​ലൂ​ക്ക്ത​ല ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സി​സ്റ്റം (ഐ​ആ​ര്‍​എ​സ്) യോ​ഗ​ത്തി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ലൂ​ക്കി​ല്‍ സ്വീ​ക​രി​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും ത​ഹ​സി​ല്‍​ദാ​ര്‍ പി. ​ച​ന്ദ്ര​ന്‍ വി​ശ​ദീ​ക​രി​ച്ചു. താ​ലൂ​ക്കി​ല്‍ മു​മ്പ് പ്ര​കൃ​തി ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ഭൂ​പ്ര​കൃ​തി​ക്കും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ല്‍ പ്രാ​ദേ​ശി​ക ക​മ്മ​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു.
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ളും മ​റ്റു നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി ക്യാ​മ്പു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. താ​ലൂ​ക്ക്ത​ല​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി 29, പൊ​തു​വി​ഭാ​ഗ​ത്തി​ന് 34 വീ​തം ആ​കെ 63 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ത​യാ​റാ​യി വ​രി​ക​യാ​ണ്. ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ആ​ളു​ക​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ നി​ന്ന് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​രു​മ്പോ​ള്‍ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​തി​നാ​ല്‍ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​നു​ള്ള കൂ​ടു​ത​ല്‍ കി​റ്റു​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​രി​ക്കേ​ണ്ട കാ​ര്യം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി, കൂ​ടു​ത​ല്‍ കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.
പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് അ​ഗ്‌​നി ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ​ജ്ജ​മാ​ണ്. അ​പ​ക​ട​വേ​ള​ക​ളി​ല്‍ ആം​ബു​ല​ന്‍​സി​ന്‍റെ​യും മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​ണ്ണ്മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ വാ​ഹ​ന​ങ്ങ​ളു​ടെ പ​ട്ടി​ക മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് കൈ​മാ​റി. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​നി​ച്ചു. ദു​ര​ന്ത​വേ​ള​ക​ളി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​വും ന​ട​ത്തു​ന്ന​തി​ന് താ​ലൂ​ക്ക്-​വി​ല്ലേ​ജ് ഓ​ഫീ​സ് ത​ല​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ പി. ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​മു​ഹ​മ്മ​ദ്ഹ​നീ​ഫ, താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. കേ​ശ​വ​നു​ണ്ണി, കൊ​ടു​വ​ള്ളി ബി​ഡി​ഒ ബി​ജി​ന്‍ പി. ​ജേ​ക്ക​ബ്, കൊ​ടു​വ​ള്ളി എം​വി​ഐ എം.​ബി. ഗി​രീ​ഷ്, മു​ക്കം ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​പി. ജ​യ​പ്ര​കാ​ശ​ന്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​രാ​യ ആ​ർ.​എ​സ്. ഫൈ​സ​ല്‍, എ.​എം. നി​സാ​മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി. ​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.