ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ കാ​മ​റ സ്ഥാ​പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Saturday, June 5, 2021 12:06 AM IST
എ​ട​പ്പാ​ൾ: ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ കാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ഫ് (29)ആ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​
എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ പാ​ല​ക്കാ​ട് റോ​ഡി​ലെ ഹോ​സ്റ്റ​ലി​ലെ ഒ​രു ശു​ചി​മു​റി​യു​ടെ ജ​ന​ലി​ൽ അ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.
തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തൊ​ട്ട​ടു​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ്ല​ന്പിം​ഗ് ജോ​ലി​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ലാ​കു​ന്ന​ത്.