ക്വാ​റി ഉ​ട​മ​യു​ടെ മ​ക​നെ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​മാ​ർ മ​ർ​ദി​ച്ചെന്ന്
Saturday, June 5, 2021 12:06 AM IST
മു​ക്കം: ക്വാ​റി മു​ത​ലാ​ളി​യു​ടെ മ​ക​നെ ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​ർ സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​യി​ൽ ക്വാ​റി​ക​ൾ അ​ട​ച്ചി​ട്ട് പ​ണി​മു​ട​ക്കും. കൂ​മ്പാ​റ മാ​താ​ളി​കു​ന്നേ​ൽ ക്വാ​റി ഉ​ട​മ​യു​ടെ മ​ക​നെ ക്വാ​റി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ​തി​ന​ഞ്ചോ​ളം ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​മാ​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ചി​ല ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​ർ ക​രി​ങ്ക​ല്ലി​ന് വി​ല കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു വ​ന്ന​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ക്വാ​റി​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്നും ക്വാ​റി ഉ​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ക്വാ​റി ഉ​ട​മ​യു​ടെ മ​ക​ന്‍റെ പ​രാ​തി​യി​ലും ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​ർ ന​ൽ​കി​യ മ​റ്റൊ​രു പ​രാ​തി​യി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു.