വ​യ​നാ​ടി​ന് അ​നു​വ​ദി​ച്ച ഗ​വ. ആ​ശ്ര​മം സ്കൂ​ളി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു
Saturday, June 5, 2021 12:06 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ടി​ന് അ​നു​വ​ദി​ച്ച ഗ​വ.​ആ​ശ്ര​മം സ്കൂ​ളി​ന്‍റെ നി​ർ​മാ​ണം ഒ​രു പ​തി​റ്റാ​ണ്ടി​ലേ​ക്ക​ടു​ക്കു​ന്പോ​ഴും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. 2013-14 ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് സ്കൂ​ൾ അ​നു​വ​ദി​ച്ച​ത്. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രി​യ​ദ​ർ​ശി​നി തേ​യി​ലത്തോ​ട്ട​ത്തി​ന്‍റെ മ​ക്കി​മ​ല​യി​ലെ പ​ത്ത് ഏ​ക്ക​ർ സ്ഥ​ലം നി​ർ​മാ​ണത്തിനായി ഏ​റ്റെ​ടു​ത്ത് കി​റ്റ്കോ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. 19.21 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത്.
സ്കൂ​ളി​ന്‍റെ നി​ർ​മാ​ണം തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും ബോ​യ്സ് ഹോ​സ്റ്റ​ലി​ന്‍റെ 37 ശ​ത​മാ​നം ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ന്‍റെ 70 ശ​ത​മാ​നം പ​ണി​ക​ളും മാ​ത്ര​മാ​ണ് എ​ട്ട് വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ച​ത്. കി​റ്റ്കോ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ്വ​കാ​ര്യ ക​രാ​റു​കാ​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ർ ഓ​രോ കാ​ര​ണം പ​റ​ഞ്ഞ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഏ​ഴാ​മ​ത്തെ ക​രാ​റു​കാ​ര​നാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​ക​രാ​റു​കാ​ര​നും പ്ര​വൃത്തി​ക​ൾ ഒ​ച്ചി​ന്‍റെ വേ​ഗ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​ന്നു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള സ്കൂ​ൾ ആ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​ട്ടി​ടനി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് താ​ത്ക്കാ​ലി​ക​മാ​യി ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​മാ​ക്കി (ഡി​സി​സി) മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ എ​ടു​ത്ത് കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ത​ദ്ദേ​ശീ​യ​രു​ടെ ആ​വ​ശ്യം.