സം​ഘ​്പ​രി​വാ​ർ അ​ജ​ണ്ട​ക​ളെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കും: കാ​നം രാ​ജേ​ന്ദ്ര​ൻ
Saturday, June 5, 2021 12:06 AM IST
കോ​ഴി​ക്കോ​ട്: സം​ഘ​്പ​രി​വാ​ർ അ​ജ​ണ്ട​ക​ളെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ബി​ജെ​പി മു​ന്നോ​ട്ട് വെ​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​നെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്ന് സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു​ണ്ട്. സാം​സ്കാ​രി​ക​വും രാ​ഷ്ടീ​യ​വു​മാ​യി​കേ​ര​ള​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന നാ​ടാ​ണ് ല​ക്ഷ​ദ്വീ​പ്.
സേ​വ് ല​ക്ഷ​ദ്വീ​പ് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി "ല​ക്ഷ​ദ്വീ​പ്: ഒ​റ്റ​ക്ക​ല്ല, ഒ​പ്പ​മു​ണ്ട് കേ​ര​ളം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി എ​ഐ​വൈ​എ​ഫ് ബേ​പ്പൂ​രി​ലെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഓ​ഫീ​സി​നുമു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ കെ.​പി. ബി​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത്, ജോ. ​സെ​ക്ര​ട്ട​റി അ​ഡ്വ പി. ​ഗ​വാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് മു​ട​പ്പി​ലാ​യി, പ്ര​സി​ഡ​ന്‍റ അ​ഡ്വ.​ കെ.​പി. ബി​നൂ​പ് എ​ന്നി​വ​രാ​ണ് രാ​വി​ലെ മു​ത​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്.