വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ത്ത ബ​ജ​റ്റ്:​ ടി.​ന​സ​റു​ദ്ദീ​ൻ
Saturday, June 5, 2021 12:06 AM IST
കോ​ഴി​ക്കോ​ട്: ​ബ​ജ​റ്റ് നി​രാ​ശ​ാജ​ന​ക​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യ എ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ൻ.​ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന ബ​ജ​റ്റ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​കു​തി പി​രി​ക്കാ​നു​ള്ള​വ​രാ​യി മാ​ത്രം വ്യാ​പാ​രി​ക​ളെ സ​ർ​ക്കാ​ർ ക​ണ്ടു.​
വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു.​ വ്യാ​പാ​ര മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ലി​ല്ല.​നി​കു​തി വ​ർധ​ന​ ഉ​ണ്ടാ​വു​ന്നി​ല്ല എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് വ്യാ​പനം ക​ഴി​ഞ്ഞ് സാ​ധാ​ര​ണ നി​ല​യി​ലാകു​മ്പോ​ൾ വീ​ണ്ടും നി​കു​തി കൂ​ട്ടി പി​രി​ക്കും എ​ന്ന് ഭ​യ​പ്പെ​ടു​ന്നു.
വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു മ​ന്ത്രാ​ല​യം വേ​ണ​മെ​ന്ന്ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ർ ക​ട​ന്നുവ​രു​ന്ന ക​ച്ച​വ​ട​മേ​ഖ​ല​യെ പാ​ടെ അ​വ​ഗ​ണി​ച്ച​ത് തീ​രെ ശ​രി​യാ​യി​ല്ല.​
കോ​വി​ഡ് കാ​ല​ത്ത് ക​ട​ക​ള​ട​ച്ച് വ്യാ​പാ​രി​ക​ൾ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​രി​നൊ​പ്പം നി​ന്നി​ട്ടും ബ​ജ​റ്റി​ലൂ​ടെ തി​രി​ച്ചൊ​രു സ​ഹാ​യ​വും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.