സ​മ​തു​ലി​ത​മെ​ന്ന് മ​ല​ബാ​ർ ചേം​ബ​ർ
Saturday, June 5, 2021 12:06 AM IST
കോ​ഴി​ക്കോ​ട്: ആ​വ​ശ്യ​മാ​യ മേ​ഖ​ല​ക​ളി​ൽ അ​ധി​ക തു​ക അ​നു​വ​ദി​ച്ച് കൊ​ണ്ടു​ള്ള സ​മ​തു​ലി​ത ബ​ജ​റ്റാ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റേതെ​ന്ന് മ​ല​ബാ​ർ ചേം​ബ​ർ. ടൂ​റി​സം മേ​ഖ​ല​യി​ൽ മാ​ര്‍​ക്ക​റ്റിം​ഗി​ന്‍റെ അ​പ​ര്യാ​പ്ത​ത​യെ​ക്കു​റി​ച്ച് മ​ല​ബാ​ർ ചേം​ബ​ർ പ​ല​വ​ട്ടം നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മെ​ന്നോ​ണം സം​സ്ഥാ​ന ധ​ന​മ​ന്ത്രി 50 കോ​ടി കൂ​ടു​ത​ലാ​യി അ​നു​വ​ദി​ച്ച​ത് ഗു​ണ​പ്ര​ദ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.വി.ഹ​സീ​ബ് അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​പ്പോ​ൾ മ​ല​ബാ​ർ ലി​റ്റ​റ​റി ടൂ​റി​സം സ​ർ​ക്യൂ​ട്ട് അ​നു​വ​ദി​ച്ച​ത് കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ത​ക​ർ​ന്നു കി​ട​ക്കു​ന്ന ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ന് ഒ​രു താ​ങ്ങാ​യി തീ​രും. കോ​സ്റ്റ​ൽ ഹൈ​വേ​യു​ടെ നി​ർ​മാ​ണം മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നും 25 കി.മീ​റ്റ​ർ ഇ​ട​വി​ട്ട് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​വാ​നു​ള്ള ഫ​ണ്ട​നു​വ​ദി​ച്ച​തും ഉ​ചി​ത​മാ​യി. വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ പ​ലി​ശ​യി​ൽ വാ​യ്പ ല​ഭി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​ള​ർ​ന്നു കി​ട​ക്കു​ന്ന മേ​ഖ​ല​ക്ക് ഊ​ർ​ജ്ജം പ​ക​രു​മെ​ന്ന് കെ. ​വി. ഹ​സീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.