സ​മ്പ​ദ് ഘ​ട​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ അ​പ​ര്യാ​പ്തം: ആ​ർ​എം​പി​ഐ
Saturday, June 5, 2021 12:06 AM IST
കോ​ഴി​ക്കോ​ട്: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള​പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​ത്ത​താ​ണെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന ക​മ്മ​ിറ്റി പ്ര​സ്താ​വ​ന​യി​ൽ​ വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തു​ട​രു​ന്ന ലോ​ക്ഡൗ​ൺ കാ​ര​ണം ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​വും​ തൊ​ഴി​ൽ മേ​ഖ​ല​യും മോ​ട്ടോ​ർ വ്യ​വ​സാ​യ​വും​ കാ​ർ​ഷി​ക മേ​ഖ​ല​യും​ നി​ർ​മാ​ണ​മേ​ഖ​ല​യും​ ഉ​ൾ​പ്പെ​ടെ ഇ​ട​ത്ത​ര​ക്കാ​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും​ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.
വ​ലി​യ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച നേ​രി​ടു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ക്ര​യ​വി​ക്ര​യ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​തീ​ക്ഷി​ച്ച​വ​ർ തി​ക​ച്ചും നി​രാ​ശ​യി​ലാ​ണ്.​ ബ​ജ​റ്റ് കേ​വ​ലം ക​ൺ​കെ​ട്ട് വി​ദ്യ മാ​ത്ര​മാ​ണെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ​റ​ഞ്ഞു.