ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്കും ഉ​ത്തേ​ജ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണമെന്ന്
Saturday, June 5, 2021 12:06 AM IST
കോഴിക്കോട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽനി​ന്നും ക​ര​ക​യ​റാ​ൻ ഒ​ത്തി​രി​യേ​റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടു ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ. അ​നു​കൂ​ല്യ​ങ്ങ​ൾ വ​ൻ​കി​ട​ക്കാ​ർ​കും ഉത്പാ​ദ​ന മേ​ഖ​ല​ക​ള്‍​ക്കും മാ​ത്ര​മാ​കാ​തെ എ​ല്ലാ മേ​ഖ​ല​യി​ലും ഒ​രു​പോ​ലെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ധി​ക വാ​യ്പാ​പ​ദ്ധ​തി, ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റിക്കും ​വൈ​ദ്യു​തി സ്കൂ​ട്ട​ർ വാ​ങ്ങാ​നു​ള്ള വാ​യ്പാ​പ​ദ്ധ​തി എ​ന്നി​വ ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മാ​ണ്.
കോ​വി​ഡ മ​ഹാ​മാ​രി കാ​ല​ത്ത് വ്യാ​പാ​ര,വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന ഒ​ത്തി​രി​യേ​റെ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണ​ഫ​ലം ചെ​റു​കി​ട വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും ധ​ന​മ​ന്ത്രി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ജ​യ​പാ​ലും ആ​വ​ശ്യ​പ്പെ​ട്ടു.