ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​ക പ്ര​ഖ്യാ​പ​നം ഇ​ല്ലാ​ത്ത​ത് ഖേ​ദ​ക​രം: വി​വി​ധ സം​ഘ​ട​ന​ക​ൾ
Saturday, June 5, 2021 12:06 AM IST
കോ​ഴി​ക്കോ​ട് : പു​തി​യ നി​കു​തി നി​ർ​ദേ​ശം ഇ​ല്ലെ​ന്ന​തും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി​യ​തും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ബ​ഡ്ജ​റ്റ് അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി.
ആ​രോ​ഗ്യ, ചി​കി​ത്സാ സം​വി​ധാ​ന വി​പു​ലീ​ക​ര​ണം, 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ വാ​ക്സി​ൻ, കോ​വി​ഡ് മൂ​ന്നാം ത​രം​ഗം പ്ര​തി​രോ​ധി​ക്ക​ൽ, ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ ജ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യും ആ​ശ്വാ​സ​വും ന​ൽ​കു​ന്നു. സ​ർ​ക്കാ​രി​ൽ​നി​ന്ന് ശ​മ്പ​ള​വും, പെ​ൻ​ഷ​നും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​വ​രും, തു​ട​ർ​ച്ച​യാ​യ പ്ര​തി​സ​ന്ധി​ക​ളും ലോ​ക്ക്ഡൗ​ണും മൂ​ലം ത​ക​ർ​ന്ന​ടി​ഞ്ഞ വ്യാ​പാ​ര-​വ്യ​വ​സാ​യ - ടൂ​റി​സ - ഗ​താ​ഗ​ത(​ബ​സ്- ടാ​ക്സി- ഓ​ട്ടോ) സ​മാ​ന മേ​ഖ​ല​യി​ലെ ഉ​ട​മ​ക​ൾ​ക്കും, ജീ​വ​ന​ക്കാ​ർ​ക്കും, തൊ​ഴി​ലാ​ളി​ക​ൾ​ക്കും ത​മി​ഴ്നാ​ട് മാ​തൃ​ക​യി​ൽ അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അത് ബജ​റ്റി​ലുണ്ടായില്ലെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ​വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷെ​വ​ലി​യ​ർ സി. ​ഇ. ചാ​ക്കു​ണ്ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​ണി പാ​റ്റാ​ണി, ഇ.​പി. മോ​ഹ​ൻ​ദാ​സ് (വ​യ​നാ​ട് ചേ​ബ​ർ) പ്രഫ​. ഫി​ലി​പ് കെ. ​ആ​ന്‍റ​ണി, അ​ഡ്വ​. എം.​കെ. അ​യ്യ​പ്പ​ൻ, എം.​വി കു​ഞ്ഞാ​മു, (മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ), സി.​സി.​മ​നോ​ജ്, ജി​യോ ജോ​ബ് (ആ​ൾ കേ​ര​ള ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), ബി.​പി സി​ദ്ദീ​ഖ് ഹാ​ജി (സം​സ്ഥാ​ന ചെ​റു​കി​ട സോ​പ്പ് നി​ർ​മാ​ണ അ​സോ​സി​യേ​ഷ​ൻ), സി. ​വി. ജോ​സി, കു​ന്നോ​ത്ത് അ​ബൂ​ബ​ക്ക​ർ, ജോ​ഷി പോ​ൾ (ഡി​സ്ട്രി​ക്ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ), ശ്രീ​ക​ല മോ​ഹ​ൻ (അ​ഖി​ലേ​ന്ത്യ ആ​യു​ർ​വേ​ദി​ക് സോ​പ്പ് നി​ർ​മാ​ണ അ​സോ​സി​യേ​ഷ​ൻ), പി.​ഹാ​ഷിം, കെ.​സ​ലിം (സ്മാ​ൾ സ്കെ​യി​ൽ ബി​ൽ​ഡി​ംഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), കെ. ​പ്രേം​ജി സി.​വി. ഗീ​വ​ർ, പി. ​കെ. കു​ഞ്ഞ​ൻ ( ന്യൂ ​ബ​സാ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.