ക​ല്ലാ​യി പു​ഴ എ​ന്ന് ത​ട​സമി​ല്ലാ​തെ ഒ​ഴു​കും..?
Saturday, June 5, 2021 12:06 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: പ​രി​സ്ഥി​തി ദി​നം പ​തി​വു​പോ​ലെ കൊ​ണ്ടാ​ടു​മ്പോ​ഴും ച​ളി​യി​ലും ദു​ര്‍​ഗ​ന്ധ​ത്തി​ലും കു​ടു​ങ്ങി മ​ല​ബാ​റി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക​ല്ലാ​യി പു​ഴ. കാ​ല​മി​ത്ര​ക​ഴി​ഞ്ഞി​ട്ടം ച​ളി വാ​രി നീ​ക്കി മ​തി​യാ​യ​ത​ല്ലാ​തെ ഇ​തു​വ​രെ ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്നു.​

ര​ണ്ട് പ്ര​ള​യ​കാ​ല​ത്തും ക​ടു​ത്ത ദു​രി​തം​പേ​റി​യ​വ​രാ​ണ് കോ​ഴി​ക്കോ​ട് ക​ല്ലാ​യി പു​ഴ​യു​ടെ തീ​ര​ത്ത് ക​ഴി​യു​ന്ന​വ​ര്‍ . ചെ​ളി അ​ടി​ഞ്ഞ് ഓ​രോ മ​ഴ​ക്കാ​ല​ത്തും ക​ല്ലാ​യ് പു​ഴ ക​ര​ക​വി​ഞ്ഞ് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക പ​തി​വാ​ണ്. മ​ര​മി​ല്ലു​ക​ളി​ല്‍ നി​ന്നും ക​ട​ക​ളി​ല്‍ നി​ന്നു​മു​ള്ള മാ​ലി​ന്യം അ​പ്പാ​ടെ വീ​ടു​ക​ളി​ല്‍ എ​ത്തും.

ഇ​ത്ത​വ​ണ​യും പ്ര​ള​യ​ഭീ​തി​യി​ലാ​ണ് ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ള്‍. ക​ല്ലാ​യ് വാ​ഗ്ദാ​നം ലം​ഘി​ക്ക​പ്പെ​ടു​മ്പോ​ള്‍ പു​ഴ സം​ര​ക്ഷ​ണ​ത്തി​നാ​യി കോ​വി​ഡ് കാ​ല​ത്തും സ​മ​ര​ത്തി​നി​റ​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​ണ് പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍.​ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​ത്ത​വ​ണ​യും നേ​രി​ടു​ന്ന​ത്.

പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ചെ​ളി അ​ടി​ഞ്ഞ് കൂ​ടി തു​രു​ത്തു​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​ഴ​യു​ടെ തീ​ര​ങ്ങ​ളോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ന​ഗ​രം ഇ​ത്ത​വ​ണ​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ക​ല്ലാ​യി​പ്പു​ഴ​യെ​ന്നാ​ല്‍ മ​ര​ത്ത​ടി​ക​ള്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ആ​ദ്യം ഓ​ര്‍​മ​യി​ലെ​ത്തു​ക. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​ര​ത്ത​ടി​ക​ള്‍ ചെ​ളി​യി​ല്‍ പു​ത​ഞ്ഞു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.​

പു​ഴ ക​ട​ലി​നോ​ട് ചേ​രു​ന്ന അ​ഴി​മു​ഖ​ത്ത് തോ​ണി​യി​റ​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ലു​ട​ന്‍ ക​ല്ലാ​യി ക​ര​ക​വി​യും. പി​ന്നെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ദു​രി​ത​കാ​ല​മാ​ണ്.​ഈ അ​വ​സ​ര​ത്തി​ലാ​ണ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പു​ഴ സം​ര​ക്ഷ​ണ സ​മി​തി വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.​ഇ​ത്ത​വ​ണ ച​ളി​യി​ല്‍ ഇ​റ​ങ്ങി​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.