കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 2341 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ഡോ.എം.പീയൂഷ്. അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 10 പേരും പോസിറ്റീവ് ആയി.47 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2280 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.66ശതമാനം ആണ്. 715 പേര് രോഗമുക്തരായി. പുതുതായി വന്ന 3160 പേര് ഉള്‍പ്പെടെ 34815 പേര് നിരീക്ഷണത്തിലുണ്ട്.
12,326 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.കോഴിക്കോട് കോര്പ്പറേഷന് - 760 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായി.മാങ്കാവ്, പുതിയപാലം, കുതിരവട്ടം, വാഴതുരുത്തി, പന്തീരങ്കാവ്,എരഞ്ഞിപ്പാലം, നെല്ലിക്കോച്, മീത്തല്‍, കുറ്റിയില്‍താഴം, അയ്യപ്പന്‍കണ്ടി, മെഡിക്കല്‍ കോളേജ്, മെട്രോമാക്സ്, വെസ്റ്റ്ഹില്‍, കണ്ണഞ്ചേരി,ബിലാത്തിക്കുളം, കണ്ണഞ്ചേരി, കരുവിശ്ശേരി, കണ്ണാടിക്കല്‍, വേങ്ങേരി,എടക്കാട്, ചെലവൂര്‍, മലാപ്പറമ്പ്, മൊകവൂര്‍, കാരപ്പറമ്പ്, ചാലപ്പുറം,അശോക റോഡ്, നല്ലളം, ഒളവണ്ണ, കല്ലായ്, പുതിയറ, ഫ്രാന്‍സിസ് റോഡ്,നടക്കാവ്, സിവില്സ്റ്റേഷന്, മേരിക്കുന്ന്, തമ്പി റോഡ്, അരക്കിണര്‍,നടുവട്ടം, തടമ്പാട്ടുതാഴം, വെള്ളിമാട് കുന്ന്, കാരപ്പറമ്പ്, മായനാട്,കുറ്റിച്ചിറ, കോവൂര്‍, വാവട, എരഞ്ഞിക്കല്‍, നെല്ലിക്കോട്, കൊമ്മേരി, മൂഴിക്കല്‍, കോട്ടൂളി, മാവൂര്‍, വലിയകം പറമ്പ്, തിരുവണ്ണൂര്‍ നട,കണ്ണാടിക്കല്‍, മക്കട, ബീച്ച്, ഗോവിന്ദപുരം, തിരുത്തിയാട്, കൊളത്തറ,പിലാശേരി, പയ്യാനക്കല്‍, ഉമ്മളത്തൂര്‍, കുണ്ടായിത്തോട്,വട്ടക്കിണര്‍,എരഞ്ഞിക്കല്‍, മുഖദാര്‍, തങ്ങള്‍സ് റോഡ്, മുണ്ടിയാര്‍,വയല്‍, തിരുവണ്ണൂര്‍, തൊണ്ടയാട്, എന്‍ജിഒ. ക്വാര്‍ട്ടേഴ്സ്,ഉള്ളിശ്ശേരിക്കുന്ന്, ചെക്കിരിക്കോട് എന്നിവിടങ്ങളിലാണ് രോഗബാധയുണ്ടായത്.
12 പഞ്ചായത്തുകളിൽ നിയന്ത്രണം
കടുപ്പിക്കുന്നു
കോഴിക്കോട്: ടിപിആർ കൂടിയ 12 പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒരാഴ്ചയിലെ ടിപിആർ ശരാശരി 25 ശതമാനത്തിനു മുകളിൽ ഉയർന്ന പഞ്ചായത്തുകളാണിവ. കോവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കും.
ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടംകൂടരുത്. വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി പരിമിതപ്പെടുത്തി.
ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിലെ ഇവന്റ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുകയും റാപ്പിഡ് റെസ്പോൺസ് ടീം , സെക്ടറൽ മജിസ്ട്രേട്ടുമാർ, പോലീസ് എന്നിവരെ അറിയിക്കേണ്ടതുമാണ്. അനുമതിയില്ലാതെ ഒരു കൂടിച്ചേരലുകളും പാടില്ല.
അവശ്യ സർവീസുകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ പ്രവർത്തിക്കാവൂ. തൊഴിലും, ഉപജീവനമാർഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം.
ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ രാത്രി ഏഴു വരെ മാത്രമേ അനുവദിക്കു. രാത്രി ഒമ്പത് വരെ പാഴ്സൽ നൽകാം. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ആർ ആർ ടികളും സെക്ടറൽ മജിസ്ട്രേട്ടുമാരും ഉറപ്പുവരുത്തണം.
പ്രോട്ടോകോൾ ലംഘനം ഉണ്ടായാൽ കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സ്ഥാപനം അടച്ചിടുകയോ അല്ലെങ്കിൽ വിഷയത്തിന്റെ ഗൗരവമനുസരിച്ച് കൂടുതൽ നടപടി സ്വീകരിക്കുകയോ ചെയ്യും.