കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 2560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2513 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11, 712 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 564 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
22.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,130 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 9717 പേരാണ്. മറ്റു ജില്ലകളില്‍ 52 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. പുതുതായി വന്ന 3128 പേര് ഉള്‍പ്പെടെ ജില്ലയില്‍ 3,0161 പേര് നിരീക്ഷണത്തിലുണ്ട്. 3,68.095 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
നഗരപരിധിയില്‍ 654
കോഴിക്കോട് കോര്പറേഷന് പരിധിയില്‍ 654 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. എലത്തൂര്‍, വേങ്ങേരി, വളയനാട്, എരഞ്ഞിക്കല്‍, കല്ലായ്, ചേവായൂര്‍, തിരുവണ്ണൂര്‍, ബേപ്പൂര്‍, കാളാണ്ടിത്താഴം,
പന്തീരാങ്കാവ്, കരുവിശ്ശേരി, കരുവന്തിരുത്തി, അശോകപുരം, വെസ്റ്റ്ഹില്‍, മൂഴിക്കല്‍, കൊമ്മേരി, പെരുമണ്ണ, അരക്കിണര്‍, മേരിക്കുന്ന്, പൊക്കുന്ന്, ഇരിങ്ങള്ളൂര്, ആര്‍ട്സ് കോളജ്, കാരപ്പറമ്പ്, ചാപ്പയില്‍, ഹല്‍വ ബസാര്‍, ഗോവിന്ദപുരം, വിളങ്ങാട്, ചെട്ടിക്കോട്, സിവില്സ്റ്റേഷന്, എരഞ്ഞിപ്പാലം, നല്ലളം, മായനാട്, നടക്കാവ്, ചെറുകുളത്തൂര്‍, പന്നിയങ്കര, മേത്തോട്ടുതാഴം, കുതിരവട്ടം, ആഴ്ചവട്ടം,
വട്ടക്കിണര്‍, ചെട്ടിക്കുളം റോഡ്, പുതിയാപ്പ, മൊകവൂര്‍, മാങ്കാവ്, പറമ്പില്‍, വെങ്ങളം, പയ്യാനക്കല്‍, പുതിയറ, കിണാശ്ശേരി, പാവങ്ങാട്, കോട്ടൂളി, മാലൂര്‍കുന്ന്, പുതിയപാലം, ചേളന്നൂര്‍, അത്തോളി, ഗുരുവായൂപ്പന്കോളജ്, പുതിയങ്ങാടി, കണ്ണാടിക്കല്‍, മാളിക്കടവ്, കണ്ണഞ്ചേരി, നെല്ലിക്കോട്, എരവണ്ണൂര്‍, മെഡിക്കല്‍കോളജ്, മാറാട്, ചേലപ്പുറം, പിലാശ്ശേരി, മലാപ്പറമ്പ്, കോവൂര്‍, അരീക്കാട്, സ്രാമ്പ്യ, കൊളത്തറ, ചക്കുംകടവ്, വെള്ളിമാടുകുന്ന്, ബിലാത്തിക്കുളം എന്നിവിടങ്ങളിലാണ് രോഗബാധയുണ്ടായത്.