താമരശേരി: വനിതാ വികസന കോര്‍പറേഷന്റെ കോഴിക്കോട് മേഖല ഓഫീസില്‍ നിന്നും പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ അനുവദിച്ചു. എഴുപത് ശതമാനം പിന്നാക്ക വിഭാഗത്തില്‍പെട്ട അംഗങ്ങളുള്ള ഒന്‍പത് അയല്‍ക്കൂട്ടങ്ങള്‍ക്കും എഴുപത് ശതമാനം പട്ടികജാതി വിഭാഗ അംഗങ്ങളുള്ള ആറ് അയല്‍ക്കൂട്ടങ്ങള്‍ക്കുമാണ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ അനുവദിച്ചത്.
എഴുപത്തി ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി എണ്ണൂറ്റി അന്‍പത് രൂപയാണ് അഞ്ച് ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷത്തേക്ക് കുടുംബശ്രീ സിഡിഎസ് മുഖേന അനുവദിച്ചത്. വിവിധ വാര്‍ഡുകളിലെ ഭാവന, താര, കാരുണ്യം, പ്രണവം, ധനശ്രീ, നന്മ, നവധാര, നന്മ, സമത, ധനശ്രീ, റോസ്, സരിത, ഐശ്വര്യ, സ്വരാജ്, ശാന്തി എന്നീ കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പ നല്‍കിയത്.
വായ്പ വിതരണം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആയിഷ ബീവി, സിന്ദു ജോയി എന്നിവര്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇന്‍ചാർജ് ഷീബ സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഉഷ വിനോദ്, കുടുംബശ്രീ ഭാരവാഹികളായ വിജയ ഗോപാലകൃഷ്ണന്, പ്രസന്ന എന്നിവര്‍ പങ്കെടുത്തു.