1504 പേ​ര്‍​ക്ക് കോ​വി​ഡ് ,രോ​ഗ​മു​ക്തി 402
Sunday, April 18, 2021 12:11 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1504 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ആ​റു​പേ​ര്‍​ക്കും പോ​സി​റ്റീ​വാ​യി. 21 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 1476 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 7518 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 402 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

20.41 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 11,140 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 8903 പേ​രാ​ണ്. മ​റ്റു ജി​ല്ല​ക​ളി​ല്‍ 44 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. പു​തു​താ​യി വ​ന്ന 2475 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 27693 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 367435 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 171 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 905 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.