കോ​വി​ഡ് പ്ര​തി​രോ​ധം: കൂ​ടു​ത​ൽ സം​വി​ധാ​ന​മൊ​രു​ക്കി ന​ഗ​ര​സ​ഭ
Sunday, April 18, 2021 12:11 AM IST
കോ​ഴി​ക്കോ​ട്: പ​രി​ശോ​ധ​ന​യ്ക്കും കു​ത്തി​വ​യ്പ്പി​നു​മു​ള്ള ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക, പോ​സി​റ്റീ​വാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ക, വാ​ർ​ഡ് ത​ല നി​രീ​ക്ഷ​ണ ക​മ്മി​റ്റി​ക​ൾ ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു കൂ​ടു​ത​ൽ സം​വി​ധാ​ന​മൊ​രു​ക്കി ന​ഗ​ര​സ​ഭ. മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ൻ മൂ​ന്ന് വാ​ർ​ഡു​ക​ൾ​ക്ക് ഒ​രാ​ൾ വീ​തം ന​ഗ​ര​ത്തി​ൽ 25 സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​നു​ള്ള വാ​ക്സി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മേ​യ​റും ഡെ​പ്യൂ​ട്ടി​മേ​യ​ർ സി.​പി.​മു​സ​ഫ​ർ അ​ഹ​മ്മ​ദും പ​റ​ഞ്ഞു.

വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഫോ​ൺ വ​ഴി വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ന​ഗ​ര​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ രാ​ത്രി ഒ​മ്പ​തി​നു ശേ​ഷം ടേ​ക് എ​വേ കൗ​ണ്ട​റു​ക​ൾ​ക്കാ​യി കു​റ​ച്ചു കൂ​ടി സ​മ​യം അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. 75 വാ​ർ​ഡി​ലും മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക​ൾ ഉ​ട​ൻ വി​ളി​ച്ച് ചേ​ർ​ക്കും. ന​ഗ​ര​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രെ​പ്പെ​റ്റി​യും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ വി​വാ​ഹ​ങ്ങ​ൾ അ​ഞ്ച് പേ​ർ മാ​ത്രം പ​ങ്കെ​ടു​ത്ത് ന​ട​ത്താ​നാ​കും. പ​ന്നി​യ​ങ്ക​ര സു​മം​ഗ​ലി ഹാ​ളി​ൽ 300 പേ​ർ​ക്കു​ള്ള ബെ​ഡു​ക​ൾ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. അ​ല​ങ്കാ​ർ ഹാ​ളി​ലും സൗ​ക​ര്യ​മൊ​രു​ക്കും. വാ​ർ​ഡ്ത​ല ക​മ്മ​ിറ്റി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ഔ​ദ്യോ​ഗി​ക ത​ല​ത്തി​ല​ല്ലെ​ങ്കി​ലും ല​ഭ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കും.

ഇ​ന്ന് ടാ​ഗോ​ർ ഹാ​ളി​ല​ട​ക്കം നാ​ല് പ്ര​ത്യേ​ക ക്യാ​മ്പു​ക​ളും അ​തി​ന് ശേ​ഷം ഓ​രോ വാ​ർ​ഡി​ലും പ്ര​ത്യേ​ക ക്യാ​മ്പു​ക​ളും സ​ജ്ജ​മാ​ക്കും. ഇ​തോ​ടൊ​പ്പം മൊ​ബൈ​ൽ പ​രി​ശോ​ധ​ന-​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് യൂ​ണി​റ്റു​ക​ളും സ​ജ്ജ​മാ​ക്കും. സെ​ക്ര​ട്ട​റി കെ.​യു.​ബി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.