വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി
Sunday, April 18, 2021 12:11 AM IST
കോ​വി​ഡ് ഭീ​തി​ക്കി​ടെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ​ര​ത്തു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി അ​ധി​കൃ​ത​ര്‍. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച ലോ​ക്ക് ഡൗ​ണ്‍ എ​ന്ന പേ​രി​ല്‍ വ്യാ​ജ വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ട​നീ​ളം പ്ര​ച​രി​ച്ച​ത്. സ്വ​കാ​ര്യ ചാ​ന​ല്‍ എം​ബ്ലം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്ന വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​ച്ച​ത്. ഇ​തോ​ടെ നി​ര​വ​ധി പേ​ര്‍ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ക​യും ചെ​യ്തു.
ഒ​ടു​വി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തേ​ണ്ടി​വ​ന്നു. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക​മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ര്‍ വാ​ട്ട്‌​സ് ആ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്പു വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കും. പ​ല​രും വാ​ര്‍​ത്ത​ശ​രി​യാ​ണോ എ​ന്നു​പോ​ലും നോ​ക്കാ​തെ​യാ​ണ് ഷെ​യ​ര്‍​ചെ​യ്യു​ന്ന​ത്. വ​ിശ്വാ​സ്യ​ത​യ്ക്കു​വേ​ണ്ടി ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ എം​ബ്ല​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ര്‍​ത്ത പ​ട​ച്ചു​വി​ടു​ന്ന​ത്. ഇ​ത് വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നി​ട​യാ​ക്കു​ന്നു​ണ്ട്. ചാ​ന​ല്‍ അ​ധി​കാ​രി​ക​ള്‍​ക്ക് ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തേ​ണ്ടി​വ​ന്നു.

അ​തേ​സ​മ​യം ക​ണ്ടെയ്​ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ത് തു​ട​രു​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് കോ​ഴി​ക്കോ​ടാ​ണ്. അ​തി​ന​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ളാ​ണ് എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ത​ട​യേ​ണ്ട അ​വ​സ്ഥ​യും സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്.