വ​ള​യം ഒ​ന്നാം വാ​ർ​ഡി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Sunday, April 18, 2021 12:09 AM IST
നാ​ദാ​പു​രം: വ​ള​യം ഒ​ന്നാം വാ​ർ​ഡ് വ​ണ്ണാ​ർ​ക​ണ്ടി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​ന്നാം വാ​ർ​ഡ് ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും റോ​ഡു​ക​ൾ അ​ട​ച്ചു. ചെ​ക്യാ​ട് റോ​ഡ്, കു​റു​വ​ന്തേ​രി റോ​ഡ്, താ​മ​ര​ശേ​രി പാ​ലം റോ​ഡ് എ​ന്നി​വ​യാ​ണ് അ​ട​ച്ച​ത്.

മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് പു​റ​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ള​ളൂ. ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണാ​യ​തോ​ടെ വാ​ർ​ഡി​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ൽ വ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ൾ കൂ​ട്ടു​ന്ന ച​ട​ങ്ങു​ക​ൾ​ക്കും പൊ​തു​സ്ഥ​ല​ത്ത് കു​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തി​നും അ​നു​മ​തി​യി​ല്ല. ആ​രോ​ഗ്യ വ​കു​പ്പ് ആ​ർ​ആ​ർ​ടി വ​ള​ണ്ടി​യ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് ഓ​രോ ഭാ​ഗ​ത്തും ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലു​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വ​ള​യം പോ​ലീ​സും ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നി​വാ​സി​ക​ൾ​ക്ക് മെ​ഗാ പ​രി​ശോ​ധ​ന ക്യാ​മ്പ് സാ​മൂ​ഹ്യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ത്തി​യി​രു​ന്നു.

176 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് വെ​ള്ളി​യാ​ഴ്ച്ച ന​ട​ത്തി​യ​ത്. ആ​ന്‍റീ​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​വ​രു​ണ്ട്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.