ജ​ലീ​ലി​ന്‍റെ രാ​ജി ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ: പി.​കെ. ഫി​റോ​സ്
Wednesday, April 14, 2021 12:12 AM IST
കോ​ഴി​ക്കോ​ട്: ബ​ന്ധു​നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ല്‍ രാ​ജി​വച്ച മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന ഘ​ട്ട​ത്തി​ലും ക​ള​വ് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​സ്‌​ലിം യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ലോ​കാ​യു​ക്ത​യു​ടെ വി​ധി വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് രാ​ജി. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ ധാ​ര്‍​മി​ക​ത​യു​ടെ പേ​രി​ലാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന​തെ​ന്ന ജ​ലീ​ലി​ന്‍റെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണ്. അ​നു​കൂ​ല​വി​ധി ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് മ​ന്ത്രി​ക്ക​സേ​ര വി​ട്ട​ത്.​
കെ.​ടി ജ​ലീ​ലി​ന് എ​തി​രെ​യു​ള്ള അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം തു​ട​ര​ണം. മാ​ര്‍​ക്ക്ദാ​നം, മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല വി​വാ​ദം എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. മ​ന്ത്രി ജ​ലീ​ലി​നെ അ​വ​സാ​ന​ഘ​ട്ടം വ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നുപോ​ലും കി​ട്ടാ​ത്ത പ​രി​ഗ​ണ​ന​യാ​ണ് ജ​ലീ​ലി​ന് കി​ട്ടി​യ​ത്. അ​ത് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. സ്വ​ര്‍​ണ​ക്ക​ട​ത്ത് പോ​ലു​ള്ള കേ​സു​ക​ളാ​ണോ ഇ​തി​നുപി​ന്നി​ലെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.സി​പി​എം ക​ണ്ണൂ​ര്‍ ലോ​ബി​യു​ടെ പ​രാ​ജ​യം കൂ​ടി​യാ​ണ് രാ​ജി. എം.​എ​ബേ​ബി, തോ​മ​സ് ഐ​സ​ക്ക് തു​ട​ങ്ങി​യ​വ​ര്‍ ജ​ലീ​ല്‍ രാ​ജി​വയ്ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് രാ​ജി വേ​ണ്ടെ​ന്ന നി​ല​പാ​ടെ​ടു​ത്ത​തെ​ന്നും ഫി​റോ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. പി.കെ. ഫി​റോ​സ് പ​റ​ഞ്ഞു.