കാ​റ്റ​ടി​ക്കു​ന്ന​തി​നി​ടെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു
Tuesday, April 13, 2021 9:44 PM IST
കോ​ഴി​ക്കോ​ട് : വാ​ഹ​ന​ത്തി​ന്‍റെ ട​യ​റി​ല്‍ കാ​റ്റ​ടി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. ജി​ദ്ദ അ​ല്‍​ഖും​റ​യി​ലെ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്പ​നി​യി​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ കോ​ഴി​ക്കോ​ട് കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി​ ക​ല്ലാ​യി മ​നാ​രി​യി​ല്‍ മു​ഹ​മ്മ​ദ് റ​ഫീ​ക്ക് (ഉ​പ്പു​ട്ടു മാ​ളി​യേ​ക്ക​ല്‍) ആ​ണ് മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​ജോ​ലി​സ്ഥ​ല​ത്ത് വ​ച്ചാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പ​ഞ്ച​റൊ​ട്ടി​ച്ച് കാ​റ്റ​ടി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര​ന്തം. പി​താ​വ്: ക​ള​രി​ക്ക​ല്‍ ഉ​സ്മാ​ന്‍. മാ​താ​വ്: യു.​എം. സു​ലൈ​ഖ. ഭാ​ര്യ: ലൈ​ല. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ലാ​യി​ക്, മു​ഹ​മ്മ​ദ് ല​ഹ​ന്‍.