വി​ല​ങ്ങാ​ട് ആ​ദി​വാ​സി കോ​ള​നി സ​മ​ഗ്ര വി​ക​സ​നം; ക​രാ​റു​കാ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Tuesday, March 9, 2021 12:09 AM IST
വി​ല​ങ്ങാ​ട്: ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രാ​റു​കാ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള സൈ​ഫ​ർ ടെ​ക്നോ​ള​ജീ​സ് ക​മ്പ​നി​യി​ലെ ര​ണ്ട് എ​ൻ​ജി​നി​യ​ർ​മാ​രെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യു​മാ​ണ് കോ​ള​നി​വാ​സി​ക​ൾ ത​ട​ഞ്ഞ​ത്.
ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ജീ​പ്പി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ പ​ന്നി​യേ​രി വാ​യ​ന​ശാ​ല പ​രി​സ​ര​ത്ത് ത​ട​യു​ക​യാ​യി​രു​ന്നു.
വ​ള​യം അ​ഡി എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും സ​മ​ര​ക്കാ​ർ വീ​ട്ട് വീ​ഴ്ച്ച​യ്ക്ക് ത​യാ​റാ​യി​ല്ല. ഇ​തി​നി​ട്ടെ നാ​ദാ​പു​രം ഡി​വൈ​എ​സ്പി പി.​എ. ശി​വ​ദാ​സും സ്ഥ​ല​ത്തെ​ത്തി ച​ർ​ച്ച​ക​ൾ ന​ട​ത്തി. വ​ട​ക​ര ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വെ
​ള്ളി​യാ​ഴ്ച്ച പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ൻ​മാ​റി.
എ​ഫ്ഐ​ടി (ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ്) ക​മ്പ​നി​യാ​ണ് ഏ​ഴ​ര കോ​ടി ചെ​ല​വി​ൽ കോ​ള​നി​ക​ളി​ലെ പ്ര​വൃ​ത്തി ക​രാ​ർ എ​ടു​ത്ത​ത്. പി​ന്നീ​ട് എ​ഫ്ഐ​ടി​ക​രാ​ർ സ​ബ് ക​രാ​ർ ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​ല​ങ്ങാ​ട് നാ​ലു കോ​ള​നി​ക​ളി​ലെ റോ​ഡ്, കു​ടി​വെ​ള്ളം, വീ​ട്, സാം​സ്കാ​രി​ക നി​ല​യം എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​മാ​ണ് ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​ത്.
പ​ന്നി​യേ​രി കോ​ള​നി​യി​ലെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡാ​ണ് നി​ർ​മാ​ണം തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു ര​ണ്ട് ത​വ​ണ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​വൃ​ത്തി ഊ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കോ​ള​നി​യി​ൽ ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ ഒ​രു മാ​സം കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ന്ത്യ​ശാ​സ​ന ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ മാ​ർ​ച്ച് മാ​സം പ​കു​തി​യാ​യി​ട്ടും ക​ലുങ്കിന്‍റെ പ​ണി പോ​ലും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. റോ​ഡ് വ​ഴി​യു​ള്ള യാ​ത്ര വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ദു​രി​ത​മാ​യ് തീ​ർ​ന്നി​രി​കു​ക​യാ​ണ്. എ​ന്നാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ നാ​ല​ര കോ​ടി​യോ​ളം രൂ​പ എ​ഫ്ഐ​ടി ക​മ്പ​നി​ക്ക് അ​നു​വ​ദി​ച്ച് ന​ൽ​കി​യ​താ​യി ആ​രോ​പ​ണം ഉ​ണ്ട്.