ഡിസിസി ​ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം; ഏ​ഴു പേ​ർ​ക്കെ​തി​രേ ന​ട​പ​ടി
Sunday, March 7, 2021 12:28 AM IST
മു​ക്കം: കോ​ഴി​ക്കോ​ട് ഡിസിസി ​ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.​മു​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ക​പ്പി​യേ​ട​ത്ത്, ഷീ​ല നെ​ല്ലി​ക്ക​ൽ, ഇ.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, പി.​ടി. ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജു കു​ന്ന​ത്ത്, കെ.​വി. ര​വീ​ന്ദ്ര​നാ​ഥ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശ്വ​ൻ എ​ട​ക്ക​ണ്ടി എ​ന്നി​വ​ർ​ക്കാ​ണ് ഡിസിസി ​പ്ര​സി​ഡ​ന്‍റ് യു.രാ​ജീ​വ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന് കെ.​പി.​സി.​സി നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ട​ങ്കി​ൽ ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് 80 ഓ​ളം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും കോ​ഴി​ക്കോ​ട് ഡി ​സി സി ​ഓ​ഫീ​സി​ലെ​ത്തി​യ​ത്.
തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റിനെ ബ​ന്ധ​പ്പെ​ട്ട​ങ്കി​ലും സ്ഥ​ല​ത്തി​ല്ല​ന്ന് അ​റി​യി​പ്പ് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്ന ശേ​ഷം ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.