ദ​ശദി​ന ക്യാ​മ്പ് സ​മാ​പി​ച്ചു
Monday, March 1, 2021 12:15 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ൽ പ​ത്തു ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന പ​ഠ​ന ക്യാ​മ്പ് സ​മാ​പി​ച്ചു. സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ട​വാ​ങ്ങ​ൽ ച​ട​ങ്ങ് വാ​ർ​ഡ് അം​ഗം സൂ​സ​ൻ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​റു​ക​മാ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കു​ട്ടി​ക​ളി​ൽ ആ​ത്മ​സം​ഘ​ർ​ഷം കു​റ​ച്ച് ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​ൻ ദ​ശ​ദി​ന ക്യാ​മ്പ് ഉ​പ​ക​രി​ച്ചു എ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി പൊ​രി​യ​ത്ത് പ​റ​ഞ്ഞു. കൈ​ക​ളി​ൽ പ്ര​കാ​ശ​നാ​ള​ങ്ങ​ളേ​ന്തി ഗു​രു​ക്ക​ൻ​മാ​രു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങി​യ​ത്. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ബി​നു ജോ​സ്, ബി​ജു ഓ​ത്തി​ക്ക​ൽ, ബി​ജു വി. ​ഫ്രാ​ൻ​സി​സ്, റീ​ജ​ വ​ർ​ഗീ​സ്, കെ.​ജെ. ഷി​ജി, സി​സ്റ്റ​ർ സ​ൽ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​രേ വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ
കാ​ത്തി​രി​ക്കു​ന്നെന്ന്

പേ​രാ​മ്പ്ര: ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​നെ​തിരേ വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്. തു​ട​ർ ഭ​ര​ണം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും ക​ള​വു​ക​ൾ പ​റ​ഞ്ഞു ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. പു​റ​വൂ​ർ മു​സ്ലിം ലീ​ഗ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സ്ഹ​ബ് കീ​യ​രി​യൂ​ർ, ആ​ർ.​കെ. മു​നീ​ർ, കെ.​കെ. ആ​യി​ഷ, ആ​നേ​രി ന​സീ​ർ, മൂ​സ കൊ​ത്ത​മ്പ്ര, എ. ​അ​സീ​സ് ഫൈ​സൂ​യി, പി. ​കു​ഞ്ഞി​പോ​ക്ക​ർ, സൗ​ഫി താ​ഴ​ക​ണ്ടി, കൊ​ടു​മ​യി​ൽ ഇ​ബ്രാ​ഹിം,എ​ട​വ​ല​ത്ത് ഹ​മീ​ദ്, നാ​ഗ​ത്ത്.​സു​ബൈ​ർ, ഒ.​പി. ഉ​ബൈ​ദ്, എ​ൻ. അ​ലി, മു​ഹ​മ്മ​ദ് മി​ക്ത്താ​ദ്, ഡോ. ​ബ​ഷാ​ർ, എം.​ഇ. ഇ​സ്മാ​യി​ൽ, കെ.​കെ. കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.