കെ​സി​വൈ​എം പ്ര​തി​ഷേ​ധ റാ​ലി നടത്തി
Monday, March 1, 2021 12:15 AM IST
കോ​ട​ഞ്ചേ​രി: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ കോ​ട​ഞ്ചേ​രി കെ​സി​വൈ​എം യൂ​ണി​റ്റ് കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ഫാ​സി​സ്റ്റ് ന​യ​ത്തി​നെ​തി​രേ​യാ​ണ് യു​വ​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് നേ​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ മൗ​നം ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​യ ഇ​ന്ത്യ​യി​ൽ ഫാ​സി​സ​ത്തി​നു വ​ള​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധ യോ​ഗം വി​ല​യി​രു​ത്തി.
റാ​ലി​യി​ൽ കോ​ട​ഞ്ചേ​രി മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ അ​സി. വി​കാ​രി ഫാ. ​ജോ​സ്‌​കു​ട്ടി അ​ന്തീ​നാ​ട്ട്, കെ​സി​വൈ​എം രൂ​പ​താ സെ​ക്ര​ട്ട​റി അ​മൃ​ത ജോ​സ് തെ​ങ്ങ​നാ​ൽ, കെ​സി​വൈ​എം കോ​ട​ഞ്ചേ​രി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ജോ​സ് കാ​ക്ക​നാ​ട്ട്, കെ​സി​വൈ​എം കോ​ട​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഭി​ഷേ​ക് തേ​വ​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.