ഓ​ണ്‍​ലൈ​നി​ല്‍ ക​ട​ലി​ല്‍ ചാ​ടാ​ന്‍ പോ​ലും മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യം: കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി
Saturday, February 27, 2021 12:27 AM IST
നാ​ദാ​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ക​ട​ലി​ല്‍ എ​ടു​ത്ത് ചാ​ടി​യ​തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന് സ​ങ്ക​ട​മു​ണ്ടെ​ന്നും ഓ​ണ്‍ ലൈ​നി​ല്‍ പോ​ലും ക​ട​ലി​ല്‍ ചാ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭ​യ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. പ​ഴ​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും പു​തി​യ പെ​യി​ന്‍റ് അ​ടി​ച്ച് ഓ​ണ്‍ ലൈ​ന്‍ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ പൂ​ര​മാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.
പി​ണ​റാ​യി ര​ണ്ട് കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് വാ​യ് തു​റ​ക്കു​ന്ന​ത്. ഒ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റൊ​ന്ന് നു​ണ പ​റ​യാ​നും മാ​ത്രം. നാ​ദാ​പു​രം എ​ട​ച്ചേ​രി​യി​ല്‍ സി​പി​എം അ​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു എം​പി. യു​ഡി​എ​ഫി​ല്‍ നി​ന്ന് ആ​വേ​ശ​ത്തോ​ടെ മ​റു​ക​ണ്ടം ചാ​ടി​യ എ​ല്‍​ജെ​ഡി ഇ​പ്പോ​ള്‍ ച​ക്ര​ശ്വാ​സം വ​ലി​ക്കു​ക​യാ​ണെ​ന്നും കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ എ​ല്‍​ജെഡി​ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ എ​ണ്ണം നാ​ലി​ല്‍ നി​ന്നും ഒ​ന്നായി‍ ഒ​തു​ങ്ങി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ, കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍, മോ​ഹ​ന​ന്‍ പാ​റ​ക്ക​ട​വ്, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, ബം​ഗ്ല​ത്ത് മു​ഹ​മ്മ​ദ്, കോ​ട്ട​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.