ബി​ജെ​പി പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Monday, January 25, 2021 12:04 AM IST
പേ​രാ​മ്പ്ര: ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ജി​ല്ലാ സ​മി​തി അം​ഗം ജ​യ​പ്ര​കാ​ശ് കാ​യ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ഗ​ദീ​ശ​ൻ മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.