സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Sunday, January 17, 2021 11:07 PM IST
തി​രു​വ​മ്പാ​ടി: തു​ട​ർ​ച്ച​യാ​യി 2018 -19 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യ പു​ല്ലൂ​രാം​പാ​റ തു​രു​ത്ത് റോ​ഡി​ലെ പു​ഴ​യോ​രം പു​ന​ർ നി​ർ​മ്മി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​ന​ക്കാം​പൊ​യി​ൽ മു​ത്ത​പ്പ​ൻ​പു​ഴ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഇ​വി​ടെ സം​ഭ​വി​ച്ച​ത്.

ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​പ്പെ​ടു​ത്തി ഒ​രു കോ​ടി പ​ത്ത് ല​ക്ഷം രൂ​പ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. പൊ​ളി​ഞ്ഞു പോ​യ പ​ഴ​യ റോ​ഡ് ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗം ബ​ണ്ട് കെ​ട്ടി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണ് പു​ന​ർ​നി​ർ​മാ​ണം. ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നാം റീ​ച്ചി​ന് 50 ല​ക്ഷ​വും ര​ണ്ടാം റി​ച്ചി​ന് എ​ന്ന് 60 ല​ക്ഷ​വും ആ​ണ് അ​നു​വ​ദി​ച്ച​ത്.

ഇ​രു​വ​ഞ്ഞി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി പ്ര​ദേ​ശ​ത്തെ അ​മ്പ​തോ​ളം വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. കോ​ട​ഞ്ചേ​രി​യു​മാ​യി പു​ല്ലൂ​രാം​പാ​റ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​രു​മ്പു​പാ​ല​ത്തി​ന്‍റെ ഒ​രു സ്പാ​ൻ അ​ന്ന​ത്തെ മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഒ​ലി​ച്ചു പോ​യി​രു​ന്നു.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്ന് ക​ര​ക​യ​റും.