ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​തു പ​തി​വാ​കു​ന്നു
Friday, October 23, 2020 10:47 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു റി​മാ​ൻ​ഡ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​തു പ​തി​വാ​കു​ന്നു. അ​ഞ്ചു​മാ​സ​ത്തി​നി​ടെ നാ​ലു ത​വ​ണ​യാ​ണ് ഇ​വി​ടെ നി​ന്നു പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ആ​ശു​പ​ത്രി കോ​വി​ഡ് സ്പെ​ഷ​ൽ ആ​ക്കി​യ​തോ​ടെ പ്ര​തി​ക​ൾ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സി​നും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ക​ഴി​യു​ന്നി​ല്ല.
ഇ​താ​ണ് പ്ര​തി​ക​ൾ​ക്കു അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട ആ​ലി​പ്പ​റ​ന്പ് കു​ന്ന​ന​ത്ത് കാ​ളി​പ്പാ​ട​ൻ യൂ​സ​ഫ് (23) ക​ഞ്ചാ​വ് കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്.തുടർന്നു ആലിപറന്പിൽ വച്ച് പിടിയിലായി.