വ​ഴി​യോ​ര ക​ച്ച​വ​ട​വും ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​വും നി​യ​ന്ത്രി​ക്ക​ണം:​ കെ​ട്ടി​ട ഉ​ട​മ​ക​ൾ
Friday, October 23, 2020 10:47 PM IST
മ​ല​പ്പു​റം: നി​യ​മാ​നു​സൃ​ത വ്യാ​പാ​ര കെ​ട്ടി​ട​ങ്ങ​ൾ​ക്ക​രി​കെ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ പി​ടി​മു​റു​ക്കു​ന്ന​തും വ്യാ​പാ​ര മേ​ഖ​ല ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ട​ക്കാ​ർ ക​യ്യ​ട​ക്കു​ന്ന​തും മൂ​ലം വാ​ട​ക കെ​ട്ടി​ട​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ക​ന​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ൽ ഇ​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​കി​ച്ചും വാ​ട​ക കെ​ട്ടി​ട​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ന്ന പ്ര​വ​ണ​ത​ക്ക് എ​തി​രെ വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​മാ​യി യോ​ജി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​പി അ​ല​വി​ക്കു​ട്ടി, ട്ര​ഷ​റ​ർ ച​ങ്ങ​രം​കു​ളം മൊ​യ്തു​ണ്ണി, സീ​നി​യ​ർ വൈ​സ്: പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​മം​ഗ​ലം, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, കൈ​നി​ക്ക​ര മു​ഹ​മ്മ​ദ്കു​ട്ടി തി​രൂ​ർ, എ​ട​വ​ണ്ണ മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ ഫാ​റൂ​ഖി പൊ​ന്നാ​നി, വ​ണ്ടൂ​ർ ഉ​മ്മ​ർ​ഹാ​ജി, ഇ​ബ്നു ആ​ദം മ​ല​പ്പു​റം, എ.​എം.​ഹം​സ കോ​ട്ട​ക്ക​ൽ, അ​പ്പു ത​ട​ത്തി​ൽ കു​റ്റി​പ്പു​റം, ഇ​ബ്രാ​ഹിം മാ​റ​ഞ്ചേ​രി, സ​ഹ​ദേ​വ​ൻ അ​ങ്ങാ​ടി​പ്പു​റം, സ​ലീം ചു​ങ്ക​ത്ത​റ, മു​ഹ​മ്മ​ദ് യൂ​നു​സ് പെ​രി​ന്ത​ൽ​മ​ണ്ണ, ശം​സു ഹാ​ജി എ​ട​രി​ക്കോ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ട​പ്പ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.