എം. ​അ​ബ്ദു​ൾ നാ​സ​റി​ന് പു​ര​സ്കാ​രം
Monday, October 19, 2020 11:57 PM IST
പൂ​ക്കോ​ട്ടും​പാ​ടം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക് പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌വിൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ മാ​നേ​ജ​ർ എം. ​അ​ബ്ദു​ൾ നാ​സ​റി​നു ഈ ​വ​ർ​ഷ​ത്തെ ഡോ​ക്ട​ർ എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ ഫെ​ലോ​ഷി​പ്പും മെ​ഡ​ൽ ഓ​ഫ് മെ​റി​റ്റും ല​ഭി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​ഫി​ലി​യ​റ്റ് ചെ​യ്ത ന്യൂ​ഡ​ൽ​ഹി ശ്രീ​കൃ​ഷ്ണ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​ഠ​ന കേ​ന്ദ്ര​മാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ശി​ലാ​ഫ​ല​ക​വും പ്ര​ശം​സാ​പ​ത്ര​വും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ൽ മൗ​റീ​ഷ്യ​സ് സ്റ്റേ​റ്റ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സെ​ക്ര​ട്ട​റി മ​ധു​ക​ർ ന​ര​യി​ൻ സ​മ്മാ​നി​ച്ചു. അ​ന്താ​രാ​ഷ്ട്ര പ​രി​ശീ​ല​ക​ൻ ധീ​ര​ജ് മെ​ഹ്രോ​ത്ര മു​ഖ്യാ​തി​ഥി​യാ​യി​രി​ന്നു. അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് മൗ​റീ​ഷ്യ​സി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.