കു​ട്ട​ത്തി​യും ക​ണ്ണ​ത്തും ഹോ​ട്സ്പോ​ട്ട്
Sunday, October 18, 2020 11:07 PM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ കു​ട്ട​ത്തി,ക​ണ്ണ​ത്ത് വാ​ർ​ഡു​ക​ൾ ഹോ​ട്സ്പോ​ട്ടു​ക​ളാ​ക്കി.
ക​ണ്ണ​ത്ത് 51ഉം ​കു​ട്ട​ത്തി​യി​ൽ 34 ഉം ​പേ​ർ​ക്കാ​ണ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.
ജി​ല്ല​യി​ൽ കു​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​ർ മ​ല​യോ​ര മേ​ഖ​ല​യി​ൽ പെ​ട്ട ക​രു​വാ​ര​കു​ണ്ടി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത 594ൽ 303 ​പേ​രു​ടെ​യും ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു.


തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ
ഇ​ത്ത​വ​ണ ച​ട​ങ്ങി​ലൊ​തു​ക്കി ആ​ട്ട​ങ്ങ​യേ​റ്

അ​ങ്ങാ​ടി​പ്പു​റം: തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ൽ ക്ഷേ​ത്രോ​ത്പ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​മാ​യ ആ​ട്ട​ങ്ങ​യേ​റ് ന​ട​ത്തി. രാ​വി​ലെ 9.15ന് ​പ​ന്തീ​ര​ടി​പൂ​ജ​യ്ക്ക് ന​ട അ​ട​ച്ച​പ്പോ​ൾ വ​ട​ക്കേ ന​ട​യി​ൽ പ​ത്തു​ന​ട​യ്ക്ക് മു​ക​ളി​ലും താ​ഴെ​യു​മാ​യി ഭ​ക്ത​ർ ര​ണ്ടു​ചേ​രി​ക​ളാ​യി നി​ന്ന് നാ​മ​മു​രു​വി​ട്ടു​കൊ​ണ്ട് ആ​ട്ട​ങ്ങ​ക​ൾ എ​റി​ഞ്ഞു. പൂ​ജ​ക​ഴി​ഞ്ഞ് ന​ട​തു​റ​ന്ന​പ്പോ​ൾ ഇ​രു​ചേ​രി​ക​ളും നാ​ല​ന്പ​ല​ത്തി​നു​ള്ളി​ലേ​ക്ക് ഭ​ഗ​വ​തി​യെ ല​ക്ഷ്യ​മാ​ക്കി ആ​ട്ട​ങ്ങ​ക​ൾ എ​റി​ഞ്ഞ​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.